രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തില്‍ ആവശ്യമു ള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യ ന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നത് സുഗമ മാക്കാന്‍ രാജ്യത്തൊട്ടാകെ 657 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തില്‍ ആവശ്യമു ള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നത് സുഗമമാക്കാന്‍ രാജ്യത്തൊട്ടാകെ 657 ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇതിനായി 42 പാസഞ്ചര്‍ ട്രെയിനുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും വൈദ്യു തി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് ഇത്തരം നടപടി. താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറയുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് റെയില്‍വേ അധികൃതര്‍ അ റിയിക്കുന്നത്.വേഗത്തില്‍ ഊര്‍ജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് തുടരു ന്നത്. ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെ ന്നും ഇന്ത്യന്‍ റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.
താപ വൈദ്യുതി നിലയങ്ങളില്‍ ആവശ്യമായ സ്റ്റോക്കിന്റെ നാലിലൊന്ന് മാത്രമാണ് ശേഖരമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് ഉപയോഗിച്ച് തീരുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് കണ്ടാണ് റെയില്‍വേയുടെ നടപടി. രാജ്യമൊട്ടാകെ അതിവേഗത്തില്‍ 400 റേക്ക് കല്‍ക്കരി എത്തിച്ച് പ്രതിസന്ധി ക്ക് താത്കാലിക പരിഹാരം കാണാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് 240 പാസ ഞ്ചര്‍ ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയത്. ഗുഡ്സ് ട്രെയിനുകള്‍ ഓടുന്ന മുറയ്ക്ക് കൂടുതല്‍ ട്രെയിനു കള്‍ റദ്ദാക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഏകദേശം 650 ട്രെയിനുകള്‍ റദ്ദാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇതില്‍ 500 മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടുന്നു.
താപനിലയങ്ങളില്‍ എട്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രം
താപനിലയങ്ങളില്‍ എട്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേ ഷിക്കുന്നത്. കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ മെ ട്രോ, ആശുപത്രി സേവനങ്ങളെ ഉള്‍പ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്ന റിയിപ്പും സര്‍ക്കാര്‍ നല്‍കുന്നു. എന്നാല്‍ 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേ ഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോള്‍ ഇന്ത്യയ്ക്ക് സം സ്ഥാനങ്ങള്‍ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യ ഥാസമയം കൊണ്ടുപോകാത്തതുമാണ് നില വിലെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് കേന്ദ്രം പറയുന്ന ത്.