സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനവകുപ്പ്. സാമ്പത്തിക വര്‍ഷ ത്തിലെ ആദ്യത്തെ ഒരു മാസം തന്നെ അവസാനിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് നേ രിടുന്നത്. 25 ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് ധനവകുപ്പ് നല്‍കിയിരിക്കു ന്ന നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനവകുപ്പ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒരു മാസം തന്നെ അവസാനിക്കുമ്പോള്‍ വ ലിയ പ്രതിസന്ധിയാണ് നേരിടുന്ന ത്. 25 ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ദൈ നംദിന ചെലവുകളിലും നിയന്ത്ര ണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിനെ ആദ്യ മാസം അവസാനിക്കുമ്പോള്‍ സംസ്ഥാനം നീങ്ങുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്.
ഇന്നലെ വരെ ഒരു കോടിയുടെ ബില്‍ വരെ ധനവകുപ്പിന്റെ അനുമതിയില്ലാതെ ട്രഷറിയില്‍ നിന്നും മാറാ മായിരുന്നു. എന്നാല്‍ ഇന്നലെ 11 മണിയോടെ ഇത് 25 ലക്ഷമാക്കി ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ബില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഇ പോര്‍ട്ടല്‍ വഴിയാണ് ട്രഷറിയിലേക്ക് ഇ-ബില്‍ സമര്‍പ്പിക്കുന്നത്. ചെലവുകള്‍ക്ക് വേണ്ട നീക്കിയിരുപ്പ് ഇല്ലാതായ ഘട്ടത്തിലാണ് 25 ലക്ഷത്തിന് മു കളിലുള്ള ഒരു ബില്ലും മാറേണ്ടെന്ന നിര്‍ദേശം നല്‍കിയത്.
കടങ്ങള്‍ തിരിച്ചടക്കാനും മറ്റ് സെറ്റില്‍മെന്റുകള്‍ക്കുമായി കൂടുതല്‍ തുക മാസം ആദ്യം തന്നെ നീക്കിവ ച്ചിരുന്നു. അതിനാല്‍ ഏപ്രിലില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. മാസം അവസാനം ആയതോടെ ചെലവുകള്‍ക്ക് ആവശ്യമായ നീക്കിയിരുപ്പ് ഇല്ലാത്തതിനാലാണ് നിലവില്‍ 25 ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന് തീരുമാനിച്ച ത്.
വെയ്സ് ആന്റ് മീന്‍സിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്. മാസം അവസാനത്തോടെ മൂവാ യിരം കോടി രൂപയെങ്കിലും കട മെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്. മെയ് മാസം തുടക്കത്തില്‍ ശമ്പളത്തിനും പെന്‍ഷനു മായി നാലായിരംകോടിയിലേറെ കണ്ടെത്തേണ്ട സാഹചര്യമാണ് സര്‍ക്കാരിനുള്ളത്.