പാകിസ്ഥാനിലെ കറാച്ചിയില്‍ നാല് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തില്‍ ചാവേ റായി പൊട്ടിത്തെറിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്ത്. ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് (30) ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് വിവരം.
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ നാല് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്ത്. ബലൂചിസ്ഥാനി ലെ തര്‍ബാത് നിയാസര്‍ അബാദ്
സ്വദേശിയായ ഷാറി ബലോച് (30) ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് വിവരം. സ് ഫോടനത്തിന്റെ ഉത്തരവാദിത്വം ഏ റ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പുറത്തി റക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
30 വയസ്സുകാരിയായ ഷാറി ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് റിപ്പോര്‍ട്ട്. എംഫില്‍ ഗവേഷകയായിരുന്ന ഇവര്‍, ഒ രു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ ത്താവ് ദന്തഡോക്ടറാണ്. എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭര്‍ത്താവ് ഹബി താന്‍ ബഷിര്‍ ബലോച് പ്രതികരി ച്ചു. നിലവില്‍ രഹസ്യ സങ്കേതത്തി ലാണ് ഹബിതാന്‍ ഉള്ളത്.
രണ്ടുവര്‍ഷം മുമ്പാണ് ഷാറി ബിഎല്‍എയുടെ മജീദ് ബ്രിഗേഡില്‍ അംഗമായതെന്നാണ് വിവരം. മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്‌ക്വാഡിലായിരുന്നു ഷാറി യുടെ പ്രവര്‍ത്തനം. രണ്ട് ചെറിയ കു ട്ടികളുള്ളതിനാല്‍ സംഘത്തില്‍നിന്ന് വിട്ടുപോകാന്‍ ഷാറിയ്ക്ക് അവസരം നല്‍കിയിരുന്നെങ്കിലും ഇവര്‍ സ്‌ക്വാഡില്‍ തുടരുകയായിരുന്നുവെന്നാണ് ബിഎല്‍എ പറയുന്നത്.











