നഗര സൗന്ദര്യത്തിന് വിഘാതമാകുന്ന നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് അധികൃതര്‍
ദുബായ് : നഗരങ്ങളിലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനി ടു ന്നത് വിലക്കി മുനിസിപ്പാലിറ്റി അധികൃതര്‍. ബാല്‍ക്കണികളില്‍ കയറും ചരടും കെട്ടിയും ജനലുകളില്‍ തൂക്കിയിട്ടും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് നഗര സൗന്ദര്യത്തിന് ഭംഗം സൃഷ്ടിക്കുന്നതാണെന്ന് മുനി സിപ്പല്‍ അധികൃതര്‍ പറയുന്നു.
ഷാര്‍ജ, ദുബായ്, എന്നിവര്‍ക്കു പിന്നാലെ അബുദാബി മുനിസിപ്പാലിറ്റിയും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പി ക്കാന്‍ മുന്നറിയിപ്പ് നോട്ടീസ് ന്ല്‍കി.
വസ്ത്രങ്ങള്‍ ഉണക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നഗര സൗന്ദര്യത്തിന് വിഘാ തമാകുന്നയാതൊന്നും താമസക്കാരുട ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുനിസിപ്പല്‍ അധികൃതര്‍ പറ യുന്നു. ഇത്തരത്തില്‍ ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ ആയിരം ദിര്‍ഹം വരെ ( ഏകദേശം 20, 000 രൂപ) പിഴയിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നഗര സൗന്ദര്യവല്‍ക്കരണത്തിനുള്ള ബോധവല്‍ക്കരണം നടത്തുമെന്നും ശുചിത്വമില്ലാത്ത വിധത്തില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് തടയുന്നതിനുമാണ് ഇത്തരം നടപടികളെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറ യുന്നു.
തുണി ഉണക്കുന്നതിന് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാണെന്നും ഇലക്ട്രോണിക് ക്ലോത് ഡ്രൈയറുകളും ക്ലോത്ത് ഡ്രൈയിംഗ് റാകുകളും ഉള്ളപ്പോള്‍ വസ്ത്രങ്ങള്‍ ബാലക്കണിയില്‍ അലങ്കോലമായി ഉണക്കാനിടുന്നത് ഒഴിവാക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.