കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിയതിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാ ഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം : കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിയതിനെ ന്യായീകരി ച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ നടാലിലുണ്ടായ നാട്ടുകാരുടെ പ്ര തിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വേ തടയുന്നവരെ നേരിടാന്‍ പാര്‍ട്ടി തീരുമാനി ച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരു തെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ജില്ലയിലെ എടക്കാട് ഇന്നലെ സര്‍വേക്കെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ ദിച്ചത് വിവദമായിരുന്നു.
കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. റെയില്‍ കടന്നു പോ കുന്ന സ്ഥലത്തെ ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാ റ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്ര ത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സി പിഎമ്മല്ല കെ റെയില്‍ ആണ്. ജോസഫ് സി മാത്യു ആരാണ് അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് തീ രുമാനിച്ചത് കെ റെയില്‍ ആണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി വ്യക്തമാക്കി.