പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സി ക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹികള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹിക ള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറി മാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി. അതേസമയം ബ്രാഞ്ച് തലത്തില്‍ പ്രായപരിധി ബാധകമാ കില്ല.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ കൗണ്‍സിലില്‍ ദേശീയ കൗണ്‍സില്‍ അംഗ ങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചിരുന്നു. ഇതു സംസ്ഥാനനേതൃതലത്തിലും ബാധകമാക്കി അം ഗീകരിക്കാന്‍ ഇന്ന് കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു.
പൊലീസ് നടപടിക്കു വിമര്‍ശനം
സംസ്ഥാന എക്‌സിക്യൂട്ടിവില്‍ പൊലീസ് നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. കഴക്കൂട്ടത്ത് കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ യാ ണ് സിപിഐ വിമര്‍ശനമുന്നയിച്ചത്. പ്ര തിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശന മുയര്‍ന്നു. പൊലീസ് നടപടി സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങ ളെ വിശ്വാസത്തില്‍ എടുത്തുവേണം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവേണ്ട തെന്ന് അംഗങ്ങള്‍ പറഞ്ഞു.