യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്.
ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട് ശാഖകള്‍ ഒമാനിലും ഖത്തറിലുമായി തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു.
രണ്ട് രാജ്യങ്ങളിലായി രണ്ടു ശാഖകള്‍ ഒരേ ദിനം പ്രവര്‍ത്തനം ആരംഭിക്കുന്നത് ഗള്‍ഫ് ബിസിനസ് മേഖലയിലെ അപൂര്‍വ്വ സംഭവമാണ്.
ഒമാനില്‍ മസ്‌കത്ത് ഓട്ടോ എസി സ്‌പെയര്‍ പാര്‍ട്‌സ് മസ്‌ക്കത്തിലെ ഗാല സ്ട്രീറ്റിലും ഖത്തറില്‍ ശ്യാം അല്‍ റാസ് ട്രേഡിംഗ് സല്‍വ റോഡിലും ആണ് യഥാക്രമം രാവിലെ പതിനൊന്നിനും വൈകീട്ട് ഏഴിനുമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്.
ആഗോള പ്രശസ്തമായ 55 ല്‍ പരം ബ്രാന്‍ഡുകളുടെ ഗുണമേന്‍മയുള്ള ഓട്ടോ എസി സ്‌പെയര്‍ പാര്‍ട്‌സുകളുടെ ബൃഹത്തായ ശേഖരമാണ് അല്‍ റാസിന്റെ ഒരോ ശാഖയിലുമുള്ളത്.
1996 ല്‍ യുഎഇയിലെ ഷാര്‍ജയിലാണ് അല്‍ റാസ് ആദ്യ ഷോറും പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് വിവിധ എമിറേറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപിച്ചു.
ഷാര്‍ജയില്‍ തന്നെ അല്‍ റാസിന് അഞ്ച് ഷോറൂമുകള്‍ നിലിവിലുണ്ട്. ദുബായ് ദെയ് ര, അല്‍ ഖൂസ്, റാസ് അല്‍ ഖോര്‍, അല്‍ ഖിസൈസ്, ജഫ്‌സ, ഉം റമൂല്‍ എന്നിവടങ്ങളിലും മറ്റ് എമിറേറ്റുകളായ അജ്മാനിലും അബുദാബിയിലെ അല്‍ ഐനിലും ബ്രാഞ്ചുകള്‍ ഉണ്ട്.
ജിസിസിയിലെ ഇതര രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിലും ഖത്തറിലും ശാഖകള്‍ തുടങ്ങിയത്. ഇവിടങ്ങളിലെ രണ്ടാമത്തെ ശാഖയാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.
പ്രവാസി മലയാളി സംരംഭകനായ പിഡി ശ്യാമാണ് അല്‍ റാസ് ഗ്രൂപ്പിന്റെ എംഡി. ഡയറക്ടര്‍ ശ്രീകുമാരി ശ്യാം, സിഇഒ അജിത് ശ്യാം, സിഎഫ്ഒ ദര്‍ശന അജിത് എന്നിവരും അല്‍ റാസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നു.
ജിസിസി രാജ്യങ്ങളില്‍ പത്തോളം പുതിയ ശാഖകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഒമാനിലും ഖത്തറിലും ഒരേ ദിവസം രണ്ട് ശാഖകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.