ഗുജറാത്തിലെ ദലിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ഇന്ന ലെ രാത്രി 11.30 ഓടെയാണ് അസം പൊലീസ് മേവാനിയെ കസ്റ്റഡി യിലെടുത്തത്.
ഗുവാഹത്തി: ഗുജറാത്തിലെ ദലിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറ സ്റ്റില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് അസം പൊലീസ് മേവാനി യെ കസ്റ്റഡിയിലെടുത്തത്. ഗുജറാ ത്തിലെ പാലന്‍പുരില്‍ വച്ചായിരുന്നു നടപടി.എന്നാല്‍, അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ അസം പൊലീസ് തയ്യാറായിട്ടില്ല.
അസമില്‍ മേവാനിക്ക് എതിരെ കേസുണ്ടെന്ന് മാത്രമാണ് പൊലീസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍ സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. അറസ്റ്റിന് പിന്നാലെ മേവാനിയെ പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ജി ഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അസമില്‍ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങള്‍ അറിയില്ലെന്നും മേവാനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. സാമൂ ഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി നിലവില്‍ ഗുജറാത്ത് വദ്ഗാം മണ്ഡല ത്തി ലെ എംഎല്‍എ ആണ്.