കോളേജ് അലുമ്‌നി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണപ്പൊതി വിതരണം
ദുബായ് : റമദാന്‍ കാലത്ത് ദുബായ് പോലീസുമായി സഹകരിച്ച് ഒരു ലക്ഷം ഭക്ഷണ പൊതി നല്‍കാന്‍ അക്കാഫ്. ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ചാകും ഭക്ഷണപ്പൊതി വിതരണം നടക്കുക.
ഖിസൈസ് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ദുബായ് പോലീസ് ഡയറക്ടര്‍ അബ്ദുള്‍ അലി, കേണല്‍ ജമാല്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍, മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി വിഎസ് ബിജു കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ്, അനില്‍ ദേവന്‍, ഇഫ്താര്‍ കണ്‍വീനര്‍ കെ വി മനോജ്. വൈസ് പ്രസിഡന്റുമാരായ അഡ്വ ഹാഷിക്. ശ്യാം വിശ്വനാഥന്‍, വൈസ് ചെയര്‍മാന്‍ മഷൂം ഷാ, ജോ ട്രഷറര്‍ ഫിഫോസ് അബ്ദുള്ള, വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ്, ആര്‍ ജെ അര്‍ഫാസ്, സ്വാമി ആത്മനമ്പി, ജാഫര്‍ കന്നേറ്റ്, രഞ്ജിത് കോടോത്, മഹേഷ്, ഷിബു മുഹമദ് , ഷെഹിര്‍ ഷാ, രശ്മി ഐസക് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ കൂട്ടായ്മയാണ് അക്കാഫ്. ദുബായ് കമ്യൂണിറ്റി ഡെവല്പ്‌മെന്റ് അഥോറിറ്റിയുടെ അംഗീകാരമുള്ള വിരലിലെണ്ണാവുന്ന പ്രവാസി സംഘടനകളിലൊന്നാണ് അക്കാഫ്.












