ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാ ക്കാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷാണ് ഇക്കാര്യം അറിയിച്ചത്
കോഴിക്കോട് : ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷാണ് ഇക്കാര്യം അറിയിച്ചത്. ജോര്‍ജ് എം തോമസ് പറഞ്ഞത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭി പ്രായമാണെന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെ ന്നും സിപിഎം നിര്‍ദേശം നല്‍കി.
പി മോഹനന്‍ പറഞ്ഞത്: ”പാര്‍ട്ടി നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച് വേണം ഇത്തരം അഭിപ്രായപ്രകടനങ്ങ ള്‍ നടത്തേണ്ടത്. വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.പരസ്യമായി നടത്തിയ പ്രതികരണമെന്ന നിലയില്‍ അത് പാര്‍ട്ടി ആവര്‍ത്തിച്ച് തള്ളി കളഞ്ഞു. അത്തരമൊരു അഭിപ്രായ പ്ര കടനം നടത്തിയെന്നതിന്റെ പേരില്‍ അദ്ദേഹം കൂടി അംഗീകരിച്ച് കൊണ്ട് അദ്ദേഹത്തെ പരസ്യമായി ശാസനയ്ക്ക് വിധേയമാക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.”
കോടഞ്ചേരി മിശ്രവിവാഹം സംബന്ധിച്ചായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദപരാമര്‍ശം. കേരള ത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അട ക്ക മുള്ള സംഘടനകള്‍ ഉന്നത വിദ്യഭ്യാസം നേടിയ വിദ്യര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നാ യിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഷെജിന്‍ ജോയ്സ്നയുമായി ഒളിച്ചോടിയത് ശരിയായില്ലെന്നും അ ദ്ദേഹം പ്രതികരിച്ചിരുന്നു. പാര്‍ട്ടി ഘടകത്തിലോ മറ്റ് സംഘടനയിലോ ഇതേക്കുറിച്ച് അറിയിച്ചില്ല. ക്രൈസ്ത വ സമൂഹം പാര്‍ട്ടിയുമായി അടുക്കുന്ന ഘട്ടത്തില്‍ ഇത്തരം നീക്കം പാര്‍ട്ടിയെ ദോഷമായി ബാധിക്കമെ ന്നും ജോര്‍ജ് തോമസ് പറഞ്ഞിരുന്നു.