പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സം ഘ ര്‍ഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 24 വരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ആറ് മണി വരെ യായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്
പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോ ധനാജ്ഞ ഈ മാസം 24 വരെ തുട രുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ആറ് മണി വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാ പിച്ചത്. ജില്ലാ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.
പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥല ങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഊഹാപോഹങ്ങള്‍ പരത്താന്‍ ശ്രമി ക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിക ള്‍ക്കും ഉത്തരവ് ബാധകമല്ല.
കൊലപാതകങ്ങളെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു. സമൂ ഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.
എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്താന്‍ സൈബര്‍ ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടു ണ്ടെന്നും ഡിജിപി അറിയിച്ചു.