കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്ഷന്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ പി എ ഷാജഹാ നെയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സസ്പന്‍ഡ് ചെയ്തത്
പത്തനംതിട്ട : കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്ഷന്. പത്തനംതിട്ട ഡിപ്പോയി ലെ ഡ്രൈവര്‍ പി എ ഷാജഹാനെയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സസ്പന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സ സ് പെന്ഷന്. ബസിലെ പീഢന ശ്രമത്തിന് വിദ്യാര്‍ത്ഥിനി നല്കിയ പരാതിയിലാണ് നടപടി.
പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസിലാണ് സംഭവം. ശനി യാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീ ലക്സ് ബസിലെ ഡ്രൈവര്‍ പെണ്‍കുട്ടി യെ പീഡിപ്പിക്കാന്‍ ശ്രമിച്ചെതെന്ന് പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടും ബത്തിലെ വിദ്യാര്‍ത്ഥിനി ഇ- മെയില്‍ വഴിയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സിനാണ് പരാതി നല്‍കിയത്.
സംഭവത്തിന് ശേഷം പരാതിക്കാരിയെ ഷാജഹാന് ഫോണ്‍ മുഖാന്തിരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്ട്സ് ആപ്പില്‍ വോയിസ് മെസേജ് അയക്കുകയും, സ്ഥാപനത്തി ന്റെ അറിവോ, സമ്മതമോ കൂടാതെ വാര്‍ത്താ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരു ന്നു. വാട്ട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ ത്തില്‍ ബോധ്യപ്പെടുകയും, താന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും, താന്‍ കോടതിയില്‍ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജി ലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.