ശംഖുവാരത്തോട് സ്വദേശി അബ്ദുല്‍ റഹ്മാന്, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നി ഗമനം
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ നഗരത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ശംഖുവാരത്തോട് സ്വദേശി അബ്ദുല്‍ റഹ്മാന്, ഫിറോസ്, പ ട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നിഗമനം.
പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്നാട് തമിഴ്നാട് രജിട്രേഷനാണ്. ഈ ബൈക്ക് പിന്നീട് നഗരത്തിന് പുറത്തേക്ക് പോയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസനെ ആക്രമിക്കാന്‍ ഫിറോസും ഉമ്മ റും എത്തിയത് ഈ ബൈക്കി ലാണ്. അക്രമികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ആകീടീവ യായിരുന്നു. ഇതില്‍ എത്തിയത് അബ്ദുള്‍ ഖാദര്‍ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്ടീവ നഗരം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം.
പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊലയാളി സംഘം നഗരം വിട്ടോ എന്നും അന്വേ ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 16ന് ഉച്ചയ്ക്കാണ് ശ്രീനിവാസന് കൊല്ലപ്പെടുന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കടയില്‍ കയറി വെട്ടിക്കൊ ലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായി രുന്നു മുന്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം.
സുബൈറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ അറുമുഖന്, ശരവണന്, രമേശ് എന്നീ പ്രതികളെ ഇ ന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. പ്രതികളെ കസ്റ്റഡി യില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കേണ്ടതുണ്ട്.












