നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്ന ജെയിം സിനെ പൊലീസ് കണ്ടെത്തിയതായി സൂചന. അന്വേഷണ ഏജന്‍സികള്‍ പലതും മാറിവ ന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐയാ ണ് അന്വേഷിച്ചത്.
പത്തനംതിട്ട : നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്ന ജെയിം സിനെ പൊലീസ് കണ്ടെത്തിയതായി സൂചന.അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതു വരെ ജെസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐയാണ് അന്വേഷിച്ചത്. 2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ (20) കാണാതാകു ന്നത്.
രണ്ടു വര്‍ഷം മുമ്പ് വരെ ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയു ന്നുണ്ടായിരുന്നുവെന്നുള്ള വിവരം സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. ജെസ്ന താമസിച്ചിരുന്ന വീടിന്റെ സമീപത്തു ള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. ജെസ്ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ജെസ്ന സ്ഥലം വിടുകയായിരുന്നുവെന്നുമാണ് സിബിഐയ്ക്ക് ലഭിച്ച വിവരം.
സിറിയയിലേക്ക് ജെസ്ന രാജ്യം വിട്ടുവോ എന്നു സ്ഥിരീകരിക്കാന്‍ വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ സിബി ഐ പരിശോധിക്കുന്നുണ്ട്. 2018 മുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക.