കെഎസ്ഇ ബിയില്‍ ചെയര്‍മാനും തൊഴിലാളി സംഘടനയുമായുള്ള പ്രശ്നം രൂക്ഷമാ കുന്നതിനിടെ വകു പ്പ്മന്ത്രി കൃഷ്ണന്‍കുട്ടിയെ ശക്തമായി വിമര്‍ശിച്ച് സിഐടിയു സം സ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍. കെ എസ്ഇബിയിലെ പ്രശ്നം ചെയര്മാന് ചര്‍ച്ച ചെ യ്ത് പരിഹരിക്കണമെന്ന മന്ത്രിയുടെ നിലപാട് പരിഹാ സ്യമാണെന്ന് സെക്രട്ടറി സുനില്‍ കുമാര്‍
തിരുവനന്തപുരം : കെഎസ്ഇ ബിയില്‍ ചെയര്‍മാനും തൊഴിലാളി സംഘടനയുമായുള്ള പ്രശ്നം രൂക്ഷമാ കുന്നതിനിടെ വകുപ്പ്മന്ത്രി കൃഷ്ണന്‍കുട്ടിയെ ശക്തമായി വിമര്‍ശിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍. കെഎസ്ഇബിയിലെ പ്രശ്നം ചെയര്മാന് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന മന്ത്രിയുടെ നിലപാട് പരിഹാ സ്യമാണെന്ന് സെക്രട്ടറി സുനില്‍കുമാര്‍ പറഞ്ഞു. വകുപ്പ് ഭരിക്കുന്നത് മന്ത്രിയാണോ, അതോ ചെയര്‍മാനോ?.വകുപ്പിനെപ്പറ്റി അറിയില്ലെങ്കില്‍ കൃഷ്ണന് കുട്ടി ഇട്ടിട്ട് പോകണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
പാലക്കാട് ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുകയാണെന്നും സുനില്‍ കുമാര്‍ പരിഹസി ച്ചു.’വകുപ്പ് മന്ത്രിയോട് ചോദിച്ചപ്പോള്‍ അറിഞ്ഞില്ലെന്ന്. വകുപ്പില്‍ നടക്കുന്നതൊന്നും അറിഞ്ഞില്ലെ ങ്കില്‍ പിന്നെ എന്തിനാണ് അവിടെ ഇരിക്കുന്നത്? അറിയാത്ത മന്ത്രി എന്തിനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്? മന്ത്രി അറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന ചെയര്‍മാനെ എന്തിനാ വെച്ചിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം കേരളത്തോട് ഉത്തരം പറയേണ്ടി വരുമെന്നതിന് ഒരു സംശയവും വേണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അനുമതിയോടെയാണ് മീഡിയക്ക് മുന്നില്‍ സ്ത്രീത്വത്തെ ആക്ഷേപിച്ചത്. ഇത്തരം പ്രഖ്യാ പനങ്ങള്‍ മന്ത്രിയുടെ അറിവോടെയല്ലെങ്കില്‍, ഇത്തരം പരാമര്‍ശങ്ങ ള്‍ നടത്തിയ ചെയര്‍മാനെ സസ്പെ ന്‍ഡ് ചെയ്യാന്‍ മന്ത്രി ആര്‍ജ്ജവം കാണിക്കണം. കേരളത്തില്‍ മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാ ണ് കൊച്ചങ്ങ വളരുന്നത്. ചിറ്റൂരില്‍ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങയെന്ന് സംശയം.
കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തല ത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി രാവിലെ വ്യക്തമാക്കിയിരുന്നു. മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട, ബോര്‍ഡ് തലത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്നും അദ്ദേഹം വ്യ ക്തമാക്കിയിരുന്നു. കെഎസ്ഇബി ചെയര്മാന് ബി അശോകുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരു ന്നു മന്ത്രിയുടെ പ്രതികരണം.
ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡ് തയ്യാറായാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് അറിയിച്ചു. കെഎസ്ഇബിയിലെ പ്രശ്ന പരിഹാരം ബോര്‍ഡ് തലത്തി ല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചട്ടമനുസരിച്ച് കെഎസ്ഇബിയിലെ പ്രശ്നം പരിഹരിക്കേണ്ടത് ചെയര്‍മാനാണ്. ചെയര്മാന് കഴിഞ്ഞില്ലെങ്കില്‍ മന്ത്രി ഇടപെടുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു.











