ഖത്തര്‍ റെയില്‍ വേ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് മെട്രോ, ട്രാം സര്‍വ്വീസുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
ദോഹ: ടൂറിസ്റ്റ് കേന്ദ്രമായ ലൂസെയില്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുന്ന ട്രാം സ്റ്റേഷന്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ലൂസെയില്‍ ട്രാം ഓറഞ്ച് ലൈനിന്റെ ഭാഗമായ ലൂസെയില്‍ സെന്‍ട്രല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനമാണ് മാര്‍ച്ച് ഒമ്പതിന് നടക്കുക.
ഇതോടെ ഓറഞ്ച് ലൈനിലെ സ്റ്റേഷനുകളുടെ എണ്ണം ഏഴാകും, ലെഗ്താഫിയ, മറീന, മറീന പ്രൊമനേഡ്, യാട്ട് ക്ലബ്, എസ്പ്ലനേഡ്. എനര്‍ജി സിറ്റി സൗത്ത് എന്നിവയാണ് മറ്റു സ്റ്റേഷനുകള്‍.
മെട്രോ, ട്രാം ബസ്, ടാക്‌സി എന്നിവയിലൂടെയെല്ലാം സഞ്ചരിക്കാനായി സില ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ മതിയാകും. യൂണിഫൈഡ് ഫെയര്‍ കളക്ഷന്‍ സംവിധാനത്തിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുക.
ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും അല്ലാതെയും സില കാര്‍ഡുകള്‍ ടോപ് അപ് ചെയ്താണ് ഇത് ഉപയോഗിക്കേണ്ടത്. ഇതിനായി സില ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം.
സമയം, ദൂരം, തിരക്ക് എന്നിവ പരിഗണിച്ച് ഈ സ്മാര്‍ട് ആപ് യാത്രക്കാരന് ഏത് ഗതാഗത സംവിധാനം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും നല്‍കും.












