വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സി ലര്‍ അറസ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേ വസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസിലാണ് അറസ്റ്റ്.
കൊച്ചി: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറ സ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസിലാണ് അറസ്റ്റ്. കേസില്‍ ഇയാളെ കൂടാതെ രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി. കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കോസര്‍ഗോഡ് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ടു ലക്ഷം രൂപ തട്ടിയെടു ത്തെന്നാണ് പരാതി.
ഇന്നലെ രാത്രിയാണ് സംഭവം. എളമക്കരയിലെ വീട്ടിലെത്തി ടിബിനും സംഘവും പണം ആവശ്യപ്പെടുക യായിരുന്നു. അക്കൗണ്ടിലൂടെ പണം പ്രതികള്‍ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരനായ വ്യാപാരി 40 ലക്ഷം രൂപ നല്‍കാന്‍ ഉണ്ടെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.