കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ് കണ്ടെത്തി. സിന്ധു വിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വയനാട് : കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ് കണ്ടെ ത്തി. സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓഫിസില്‍ താന്‍ ഒറ്റ പ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും അഴിമതിക്ക് തയാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് നില്‍ക്കരുതെന്നും കൈക്കൂലി വാങ്ങിയില്ലെങ്കില്‍ സ്വസ്ഥത ഉണ്ടാകില്ലെന്നുമാണ് സിന്ധു ഡയറിയില്‍ കു റിച്ചിരിക്കുന്നത്.
ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു. മേലുദ്യോഗസ്ഥരില്‍ ചിലര്‍ ഓഫിസില്‍ സിന്ധുവി നെ പരസ്യമായി അവഹേളിക്കുന്നതു ക ണ്ടവരുണ്ടെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ അപമാനി ക്കുന്നതും സിന്ധു കരയുന്നതും നേരിട്ട് കണ്ട നാട്ടുകാര്‍ തന്നെ വിവിരമറിയിച്ചിരുന്നുവെന്ന് പ്രദീപ് പറ ഞ്ഞു.
ഓഫിസിലെത്തിയവര്‍ കേള്‍ക്കെ മേലുദ്യോഗസ്ഥര്‍ ഉറക്കെ തെറി വിളിച്ചതായും ആരോപണമുണ്ട്. ജോ യിന്റ് ആര്‍ടി ഓഫിസില്‍ നിന്നു സിന്ധു കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നതു കണ്ടതായി സിന്ധുവിന്റെ അയല്‍വാസിയും കര്‍ഷകനുമായ ജോണ്‍സണ്‍ കുന്നുമ്പുറത്ത് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ആ രോപണവുമായി വീട്ടുകാരും രംഗ ത്തെത്തിയിരുന്നു.
ഓഫിസില്‍ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒ യോട് ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാ തിപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസ് വിശദീകരിച്ചു. സിന്ധു സഹപ്രവര്‍ത്തകര്‍ക്കെതിരായി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയുടെ വാദം. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പറ ഞ്ഞു.
ഇന്നലെ രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളി യാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. എന്നാല്‍ മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ആ ത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബില്‍ ആരോപിച്ചിരുന്നു.
സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗതമന്ത്രി
ആന്റണി രാജു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എ ന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പി ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോ യിന്റ് കമ്മീഷണര്‍ കല്‍പ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫിസ് ചുമ തലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടും.
സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാനന്തവാടി സബ് ആര്‍ടി ഓഫിസുമായി ബന്ധ പ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി കള്‍ രംഗത്തെത്തി. ജീവനക്കാര്‍ക്കെതിരെ മാനന്തവാടി സബ് ആര്‍ടി ഓഫിസിനുമുന്നില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.












