വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലായതോടെ പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനു സജ്ജമായി.
അബുദാബി യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്കായതായി റിപ്പോര്‍ട്ടുകള്‍. കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയതോടെ നീട്ടിവെച്ച തങ്ങളുടെ നാട് സന്ദര്‍ശനത്തിന്റെ ഒരുക്കത്തിലാണ് പ്രവാസികള്‍.
ഗോഫസ്റ്റ് (ഗോഎയര്‍) വിമാനം യുഎഇയുടെ തലസ്ഥാന നഗരമായ യുഎഇയില്‍ നിന്നും കണ്ണൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ പുനരാംരഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ഇന്ത്യയും ചില വിദേശ രാജ്യങ്ങളും തമ്മില്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ എയര്‍ ബബ്ള്‍ സംവിധാനമൊരുക്കിയിരുന്നു.
ഇപ്പോള്‍ എയര്‍ ബബ്ള്‍ സംവിധാനം എടുത്തു കളയുകയും സാധാരണ നിലയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തു.
അബുദാബിയിലേക്കും ഇതര എമിറേറ്റുസ്‌കളിലേക്കും യാത്ര ചെയ്യുന്നതിന് മുമ്പ് പിസിആര്‍ ടെസ്റ്റ് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞിരുന്നു.
ഇതോടെ വിമാന കമ്പനികള്‍ ഇന്ത്യ-യുഎഇ മേഖലയില്‍ സാധാരണ പോലെ വിമാനസര്‍വ്വീസുകള്‍ പ്രശഖ്യപിച്ചു.
ഗോ എയര്‍, കണ്ണൂര്‍, ഡെല്‍ഹി, മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ഗോ ഫസ്റ്റ് സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലേക്ക് 370 ദിര്‍ഹമാണ് ഈടാക്കുക.മുംബൈയിലേക്കും സമാനമായ നിരക്ക് താന്നെയാണ്.










