പ്രതിരോധങ്ങളെല്ലാം മറികടന്ന് സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരി ന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ ഹമായ നഷ്ടപരിഹാരം നല്‍കും. പദ്ധതിക്കെതിരെ രാഷ്ട്രീയ എതിര്‍പ്പുകളാണ് നടക്കു ന്നതെന്നും മുഖ്യമന്ത്രി
കണ്ണൂര്‍: പ്രതിരോധങ്ങളെല്ലാം മറികടന്ന് സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ല ക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയൊഴിപ്പിക്കപ്പെടു ന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. പദ്ധതിക്കെതിരെ രാഷ്ട്രീയ എതിര്‍പ്പുകളാണ് നടക്കുന്നത്. പദ്ധതിയില്‍ കേന്ദ്രാനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നുവെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കു മ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ ലൈനിനെക്കുറി ച്ച് പരാമര്‍ശിച്ചത്. വികസന പദ്ധ തികള്‍ക്കൊപ്പം പരിസ്ഥിതി സംരക്ഷത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. പ്രതിപക്ഷത്തിന്റെ വാദങ്ങ ള്‍ യുക്തിരഹിതമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നയമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന പ്രധാന പ്രഖ്യാപനമാണ് സില്‍വര്‍ ലൈ ന്‍. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം ലഭിക്കാന്‍ കാരണമായത്. സര്‍ക്കാരി ന്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണ് തുടര്‍ ഭരണം. ബിജെപിയുടെ വോട്ട് വിഹിതം കുറക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപെടുത്തുന്നു. ഇടതതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് അടക്കമുള്ള തീ വ്രവിഭാഗങ്ങളുടെ ആക്രമണങ്ങള്‍ നിരന്തരം നേരിടേണ്ടി വരികയാണ്. കോണ്‍ഗ്രസും ഇത്തരം ആ ക്രമണങ്ങളുടെ ഭാഗമാകുന്നു. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകു ന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.











