കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ലെന്ന് സിപി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ചിലയിടങ്ങളില്‍ ബിജെപിയെ തോല്‍പ്പി ക്കാന്‍ കോണ്‍ഗ്രസിന് കഴിയും. എന്നാല്‍ ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും എംഎ ബേബി
കണ്ണൂര്‍: കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ലെന്ന് സിപിഎം പോ ളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ചിലയിടങ്ങളില്‍ ബിജെപി യെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴി യും. എന്നാല്‍ ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും എം എ ബേബി പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടി അല്ല. അധികാരത്തിന് വേണ്ടി വര്‍ഗീയതയെ ഉപയോഗിക്കുന്നവരാണ്. ബി ജെപിയെ തോല്‍പിക്കാന്‍ പങ്കുവഹിക്കാനുള്ള ശേഷി കോണ്‍ഗ്ര സിന് കുറയുകയാണ്. ഓരോ സംസ്ഥാ നത്തെയും രാഷ്ട്രീയ സാഹചര്യമനുസരിച്ച് അടവുനയം രൂപീകരിക്കും. കേരളത്തില്‍ മത്സരിച്ചത് രാഹു ല്‍ ഗാന്ധിയുടെ മണ്ടത്തരമാണെന്നും എം എ ബേബി വിമര്‍ശിച്ചു.
കെ റെയിലിനെതിരെ അവിശുദ്ധ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിമര്‍ശകരെല്ലാം അവിശുദ്ധ സഖ്യ ത്തില്‍പ്പെട്ടവരല്ല. സ്വാഭാവിക ഉത്കണ്ഠ കൊണ്ട് കെ റയിലിനെതിരെ പ്രതികരിക്കുന്നവരുണ്ട്. സദുദ്ദേശ്യ ത്തോടെയുള്ള പരാതികള്‍ സര്‍ക്കാര്‍ കേള്‍ക്കും. വികസനത്തിന് ജനങ്ങളുടെ സമ്മതം വാങ്ങാത്തതി നാലാണ് നന്ദിഗ്രാമില്‍ തെറ്റുപറ്റിയ ത്. കേരളത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തേ പദ്ധതി നടപ്പാ ക്കൂവെന്നും എം എ ബേബി പറഞ്ഞു.