കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ ഇടപെട്ട മാത്യു കുഴല്‍നാടന്‍ എംഎല്‍ എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അര്‍ബന്‍ ബാങ്ക്. ജപ്തി ചെയ്ത വീട് കു ത്തിത്തുറ എംഎല്‍എയുടെ നടപടി കോടതി അലക്ഷ്യമാണെന്നാണ് ബാങ്ക് അ ധികൃതര്‍
മൂവാറ്റുപുഴ: കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ ഇടപെട്ട മാത്യു കുഴല്‍നാടന്‍ എം എല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അര്‍ബന്‍ ബാങ്ക്. ജപ്തി ചെയ്ത വീട് കുത്തിത്തുറ എംഎല്‍എ യുടെ നടപടി കോടതി അലക്ഷ്യമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എംഎല്‍എക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് യോഗം വിളിച്ചിട്ടുണ്ട്. എംഎല്‍എയും നാട്ടുകാരും ചേര്‍ന്നാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു കുട്ടികളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഒരു ലക്ഷം രൂപ അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തി രുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തി രിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ഹൃദ്രോഹത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി.
ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുട ര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും, എംഎല്‍എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശി പ്പിക്കുകയായിരുന്നു.
ബാങ്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അജേഷ്
അതേസമയം കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിനെതി രെ നിയമ നടപടി സ്വീകരിക്കുമെന്ന് വീട്ടുടമ അജേഷ് പറഞ്ഞു. രണ്ടു ദിവസം മുമ്പായിരുന്നു ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെ ബാങ്ക് ഉ ദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. കുട്ടികള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ ജപ്തി ചെയ്ത ത് നിയമവിരുദ്ധമാണ്. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് കുട്ടികള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കാതെയാണ് ബാങ്ക് അധികൃതര്‍ നടപടികളുമായി മു ന്നോട്ട് നീങ്ങിയതെന്നും അജേഷ് പ്രതികരിച്ചു.
കട ബാധ്യത തീര്‍ക്കാന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്നും അജേഷ് പറഞ്ഞു. മാ ത്യു കുഴല്‍നാടന്‍ എംഎല്‍എ ബാധ്യത ഏറ്റെടുത്ത് കഴിഞ്ഞാണ് ജീവനക്കാര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിരുന്നുവെന്നും അജേഷ് പറഞ്ഞു. ബാങ്കിന് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തുക കഴിഞ്ഞ ദിവസം ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) തിരിച്ചടച്ചു. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ സാമൂഹിക മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നു.












