ഇഫ്താറിനും ഇതികാഫിനും അനുമതി, വിശുദ്ധ നഗരങ്ങള്‍ സാധാരണ നിലയിലേക്ക് ഇഫ്താറിന് ഭക്ഷണം ഒരുക്കുന്നതിന് രണ്ടായിരത്തോളം പേര്‍ക്ക് അനുമതി.
ജിദ്ദ : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റമദാന്‍ ആചരണം മക്കയിലേയും മദീനയിലേയും വിശുദ്ധ മസ്ജിദുകളില്‍ സാധാരണ നിലയിലേക്ക്
ഇഫ്താറടക്കമുള്ള പൊതു ചടങ്ങുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. വിശുദ്ധ മസ്ജിദുകളുടെ മേല്‍നോട്ട ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ അല്‍ സുദൗയിസാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.
ചടങ്ങുകള്‍ക്കുള്ള പെര്‍മിറ്റുകള്‍ വെബ്‌സൈറ്റുകളിലൂടെയാണ് നല്‍കുന്നത്. റമദാനിലെ അവസാന പത്തു ദിവസങ്ങളിലാണ് ഇതികാഫ് ചടങ്ങുകള്‍ നടക്കുക.
റമദാനിലെ ഇരുപതാം ദിവസം മഗ് രിബിനു ശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഇൗദിന്റെ ചന്ദ്രോദയത്തോടെ അവസാനിക്കും.
ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ മസ്ജിദില്‍ തന്നെയാകും ഈ ദിവസങ്ങളില്‍ താമസിക്കുക.
ഇഫ്താറിനോട് അനുബന്ധിച്ചുള്ള ഭക്ഷണ വിതരണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. പരമ്പരാഗതമായി ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബംഗങ്ങള്‍ക്കാണ് അനുമതി. രണ്ടായിരത്തോളം പേര്‍ക്കാണ് ഭക്ഷണ വിതരണത്തിന് ഇക്കുറി അനുമതി നല്‍കിയിട്ടുള്ളത്.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് റമദാന്‍ ചടങ്ങുകളും പ്രാര്‍ത്ഥനകളും അനുവദിച്ചിട്ടുള്ളത്. 12,000 വൊളണ്ടിയര്‍മാര്‍ ഇതിനായി മക്കയിലും മദീനയിലും സജ്ജമാണ്.












