യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാതെ ഒമാനില്‍ കുടുങ്ങിയവര്‍ക്കുള്ള പൊതുമാപ്പ് കാലാവധി വര്‍ദ്ധിപ്പിച്ചു
മസ്‌ക്കത്ത്: രാജ്യത്ത് യാത്രാ രേഖകളോ താമസ വീസയോ ഇല്ലാതെ തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമെന്ന നിലയില്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഒമാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഹ്വാനം.
രാജ്യം വിട്ട് പോകാനുള്ള അവസരമെന്ന നിലയില്‍ എല്ലാ രേഖകളും ഒമാന്‍ നല്‍കും. ജൂണ്‍ മുപ്പതു വരെ ഇവര്‍ക്ക് രാജ്യത്ത് പിഴയോ ശിക്ഷയോ ഇല്ലാതെ താമസിക്കാനാകും. എന്നാല്‍, പിന്നീട് ജയില്‍ വാസം ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
പാസ്‌പോര്‍ട്ട്, റസിഡന്‍സി കാര്‍ഡ് എന്നീ രേഖകള്‍ ഇല്ലാതെ നാട്ടില്‍ പോകാനും കഴിയാതെ ഒമാനില്‍ കഴിയുന്നവര്‍ക്കാണ് ഇതിന്റെ പ്രയോനം ലഭിക്കും.