വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. ഇന്നലെ രാത്രി മര്‍ദനമേറ്റ മഞ്ചേരി നഗരസഭ 16-ാം വാര്‍ഡ് അംഗവും ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലി നാണ്(52)വെട്ടേറ്റത്
മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. ഇന്നലെ രാത്രി മര്‍ദ നമേറ്റ മഞ്ചേരി നഗരസഭ 16-ാം വാര്‍ഡ് അംഗവും ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലിനാ ണ്(52) വെട്ടേറ്റത്. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ജലീലിനെ ആദ്യം മഞ്ചേരിയി ലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശി പ്പി ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്ക ള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്ര മണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമി കള്‍ തകര്‍ത്തു.
വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി അബ്ദുല്‍ ജലീലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഇതാണോ ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്ര മണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് സുഹൃത്തുക്കള്‍ കാറിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും പരിക്കില്ല.
ബൈക്കിലെത്തിയവര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത ശേഷമാണ് ആക്രമണം നട ത്തിയത്. അതേസമയം, സംഭവത്തില്‍ ഏതാനും പേരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാല്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.