പുതുക്കിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കു കളില്‍ ബാറുകളും പബുകളും വരും. 2022 – 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും. 2022 – 23 വര്‍ഷത്തേ ക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സമഗ്രമായ അഴിച്ചു പണികളോടെയാണ് പുതിയ മദ്യം നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ബവ്‌റിജസ് കോര്‍പറേഷനു കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും അനുമതിയായി. 170 ഔട്ട്‌ലറ്റുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശമാണ് കോര്‍പറേഷന്‍ മുന്നോട്ടു വച്ചിരു ന്നത്. സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. നൂറിനു മുകളില്‍ ഔ ട്ട്‌ലറ്റുകള്‍ പുതുതായി ആരംഭിക്കാനാകും. ടൂറിസം മേഖലകളില്‍ കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ തുറക്കും.
വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്ട്‌ലറ്റുകള്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാര്‍ക്കിങ് സൗകര്യവും ആളുകള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും.പ്രീമിയം കൗണ്ടറുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരാനുമാണ് തീരുമാനമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.
ഐടി മേഖലയില്‍ പബ് ആരംഭിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഐടിമേഖലയില്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള രീതിയിലാകും പബുകള്‍ അനുവദിക്കുക. ഐടി മേഖലയുടെ നിരന്തരം ആവ ശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയതെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. ഐടി സ്ഥാപനങ്ങളിലെ സംഘടനകളിലടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം
കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് നയത്തില്‍ പ്രാ മുഖ്യം നല്‍കിയിരിക്കുന്നത്. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്‌റി ജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും.
രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ജന വാസ മേഖലയില്‍ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ ആരംഭിക്കാനാണ് തീരുമാനം. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കു ന്നതില്‍ തീരുമാനമെടുത്തില്ല.











