ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് സിഐടിയു സംസ്ഥാ ന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. പണിയെടുക്കാനും പണിമുടക്കാനും തൊഴി ലാളികള്‍ക്ക് അവകാശമുണ്ട്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോ ക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു.
തിരുവനന്തപുരം: ഹൈക്കോടതിയെ പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് സിഐടിയു സം സ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. പണിമുടക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞാല്‍ ആരെങ്കിലും അനുസരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഓലപ്പാമ്പ് കാ ണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു.
സുപ്രിംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചതാണ്. അതിനു ശേഷം ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സ ര്‍ക്കാര്‍ ജീവനക്കാരുടേതടക്കം എത്രയോ പണിമുടക്കുകള്‍ നട ന്നു. സുപ്രിംകോടതിയെക്കാള്‍ വലിയ കോ ടതിയല്ലല്ലോ ഹൈക്കോടതിയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെ ടു ക്കരുതെന്ന ഹൈക്കോട തി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാ ണ് പ്രതികരണം. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇന്നും പങ്കാളിക ളാകുമെന്ന് ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ മുതല്‍ പണിമുടക്കിനോട് സഹകരിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടതാണ്. വ്യാപാരി വ്യവ സായികള്‍ കട തുറക്കും എന്ന് പറയുന്നു. അങ്ങനെ എങ്കില്‍ കടകളില്‍ പോകാന്‍ ആളുകള്‍ വേണ്ടേ. ചി ല സമര വിരോധികള്‍ ആണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സ മിതി സമര വിരോധികള്‍ തന്നെയാണ്. അവരുടെ പലപ്പോഴുള്ള സമീപനവും അങ്ങനെ ആണെന്നും ആ നത്തലവട്ടം പറഞ്ഞു.
പണിമുടക്ക് ദേശത്തിന് വേണ്ടിയാണ്, തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മാത്രമുള്ളതല്ല. ഏഴരപ തിറ്റാണ്ടോളം രാജ്യം അധ്വാനിച്ചുണ്ടാക്കിയത് കേന്ദ്രം വിറ്റുതുലയ്ക്കുക യാണ്. ഇനി കുറേ മനുഷ്യരും ഒരു ഊഷരഭൂമിയും മാത്രമേ ബാക്കിയുള്ളൂ. ഇതിനെതിരെയാണ് ജനം അണിനിരന്നതെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.










