കെ റെയില്‍ സര്‍വേ നടപടികള്‍ എറണാകുളം ജില്ലയില്‍ നിര്‍ത്തിവച്ചു. കെ റെയില്‍ സര്‍വേക്കെതിരെ പ്രതിഷേധ സമരങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി
കൊച്ചി : കെ റെയില്‍ സര്‍വേ നടപടികള്‍ എറണാകുളം ജില്ലയില്‍ നിര്‍ത്തിവച്ചു. കെ റെയില്‍ സര്‍വേ ക്കെതിരെ പ്രതിഷേധ സമരങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. പൊലീസ് സുരക്ഷ ഉറ പ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി കെ റെയില്‍ അധികൃതരെ അറിയിച്ചു.
നിലവില്‍ സര്‍വേ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഏജന്‍സി അറിയിച്ചു. മുമ്പില്ലാത്ത തരത്തി ലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകര ണങ്ങള്‍ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലിക മായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി വ്യകത്മാക്കി.
പിറവം മണീടില്‍ ഇന്നലെ സര്‍വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്ന് ജീവനക്കാര്‍ പറയുന്നു. ഈ രീതിയില്‍ മുന്നോട്ട് പോകാനാകി ല്ലെന്നും കെ റെയിലിനെ അറിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വേ പൂര്‍ത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധി യില്ലെന്നും ഏജന്‍സി പറയുന്നു. എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര- പിറവം പ്രദേശങ്ങള്‍ കേന്ദ്രീക രിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്.
സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു എന്ന
പ്രചാരണം ശരിയല്ലെന്ന് കെ റെയില്‍ അധികൃതര്‍
സില്‍വര്‍ ലൈന്‍ സര്‍വേ സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചു. സംസ്ഥാനമൊട്ടാകെ സര്‍വേ നിര്‍ ത്തിവെക്കാന്‍ തീരുമാനിച്ചിട്ടില്ല. ജില്ലകലിലെ സാഹചര്യം നോക്കി തീരുമാനിക്കാമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.











