ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ പിഴുത് മുഖ്യമന്ത്രിയുടെ ഔ ദ്യോഗിക വസതിയ്ക്ക് മുന്നില്‍ കൊണ്ടിട്ട് പ്രതിഷേധിച്ചു. രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
തിരുവനന്തപുരം : തലസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരുടെ നേതൃ ത്വത്തില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ കൊ ണ്ടിട്ട് പ്രതിഷേധിച്ചു. രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സര്‍വെ കല്ലുകള്‍ വ്വയ്ക്കായി പിഴുതെടുത്തായിരുന്നു പ്രതിഷേധം.
രാവിലെ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തില്‍ മുരുക്കുംപുഴയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണമെന്ന ഉദ്ദേശ്യ ത്തോടെയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് നേതാക്കള്‍ പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും വീടുക ളില്‍ രാത്രിയും പകലുമായി കല്ലു കള്‍ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി വി രാജേഷ് പറഞ്ഞു.
മുരിക്കുംപുഴയില്‍ നിന്ന് കല്ലുകള്‍ പിഴുത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയായിട്ടാണ് നഗരത്തിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.












