സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപ ണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം.സജി ചെറി യാന്റെ വീട് സംരക്ഷിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നും തിരു വഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കോട്ടയം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപ ണവുമാ യി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ അലൈ ന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം. സജി ചെറിയാന്റെ വീട് സംരക്ഷിക്കാനാണ് അലൈന്‍ മെന്റില്‍ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ചെങ്ങന്നൂരില്‍ ഉള്‍ പ്പെടെ ഭൂപടത്തില്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പുതിയ മാപ്പും പഴയ മാപ്പും ഉയര്‍ത്തിക്കാണിച്ച് കൊണ്ടായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. അലൈന്‍ മെന്റില്‍ മാറ്റം മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്ക് കിട്ടിയെന്നതില്‍ സജി ചെറിയാന്‍ മറുപടി പറയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതൊന്നും പറയാന്‍ ഉദ്ദേശിച്ചിരുന്നതല്ല. തന്നെ കൊണ്ട് പറയിപ്പിച്ചതാണ്. തിരുവഞ്ചൂരിന്റെ വീടിരിക്കു ന്ന സ്ഥലത്ത് ഉണ്ടായ സംഭവമാണ് പറയുന്നത്. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് പറഞ്ഞത് ശരിയല്ല. ജനങ്ങളോട് സത്യം പറയാന്‍ തയ്യാറാവണമെന്നും തെളിവായി രേഖകള്‍ ഉണ്ടെന്നും തിരുവഞ്ചൂ ര്‍ പറഞ്ഞു.
ഒരു രേഖയുമില്ലാതെ സര്‍ക്കാര്‍ കണ്ടിടത്തെല്ലാം കല്ലിടുകയാണെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം പറ ഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് അവരുടെ എതിര്‍പ്പ് അറിയി ക്കാന്‍ എത്തിയിരിക്കുന്നത്. ജനങ്ങള്‍ പട്ടിണിയിലാണ്. പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സില്‍വര്‍ലൈനില്‍ ബഫര്‍സോണില്ലെന്ന പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍ രം ഗത്തെത്തി. വിഷയത്തില്‍ തനിക്ക് തെറ്റ് പറ്റിയതാകാം. പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.











