കോവിഡ് രോഗബാധയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.
3,19,498 പേര്‍ക്ക് പിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് 316 കോവിഡ് കേസുകള്‍ കണ്ടെത്തിയത്. അതേസമയം, 958 പേര്‍ രോഗമുക്തിനേടി.
കഴിഞ്ഞ പതിനാല് ദിവസത്തിനിടെ കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതുവരെ 8,88,383 കേസുകളാണ് പോസീറ്റാവായത്. രോഗമുക്തി നേടിയവരുടെ എണ്ണം 8,60,074 ആണ് . ആകേ മരണം 2,302.
അതേസമയം, 26,007 പേര്‍ നിലവില്‍ ആക്ടീവ് രോഗികളായി ഉണ്ട്. എന്നാല്‍, ഇവരില്‍ കുറച്ചു ശതമാനം മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആര്‍ടിപിസിആര്‍ പരിശോധനയില്‍ രോഗബാധിതരുടെ ശതമാനം കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പരമാവധി പാലിക്കണമെന്നും ആള്‍ക്കൂട്ടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.