മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. അനുജന്‍ രാ ജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
കാസര്‍കോട് : മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. അനുജന്‍ രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. സഹോദരങ്ങള്‍ രണ്ട് പേരും മദ്യലഹരിയില്‍ ആയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമു ണ്ടായി. അത് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുജന്‍ രാജേഷ് തോമസിനെ കുത്തിയത്.
കുത്തേറ്റ ഉടന്‍ തോമസ് മരിച്ചു. അയല്‍വാസിയായ വിന്‍സെന്റ് ഡിസൂസയെയും രാജേഷ് ആക്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേ ജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തോമസിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. രാജേഷിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.