ഇറാന്റെ പിന്തുണയുള്ള ഹുതികള്‍ സൗദി അറേബ്യയുടെ റിഫൈനറികളിലും എണ്ണ സംഭരണ ശാലകള്‍ക്കുമെതിരെയാണ് വ്യാപക ആക്രമണം നടത്തിയത്.
റിയാദ് : സൗദി അറേബ്യയുടെ എണ്ണ വ്യവസായ വ്യാപാര മേഖലയെ ലക്ഷ്യമിട്ടുള്ള ഹുതികളുടെ ആക്രമണം ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കാമെന്നും ഇതിന് സൗദി അറേബ്യ ഉത്തരവാദിയായിരിക്കില്ലെന്നും സൗദി വിദേശകാര്യ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളില്‍ അരാംകോ റിഫൈനറി. സംഭരണ ശാലകള്‍ക്കും നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇത് റിഫൈനറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തീപിടിത്തം ഉണ്ടായെങ്കിലും പെട്ടെന്ന് അണയ്ക്കാനുമായി.
എന്നാല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായും മറ്റും എണ്ണ ഉത്പാദനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എണ്ണ വിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം തങ്ങള്‍ വഹിക്കില്ലെന്നും ഇറാന്റെ പൂര്‍ണപിന്തുണയും സഹായവും ആയുധ വിതരണവും നിര്‍ത്തിവെയ്ക്കാത്തിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും മിസൈലും, സാങ്കേതിക വിദ്യയും ഇറാന്‍ ഹൂതി വിമതകര്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമുൂഹം സമര്‍ദ്ദം ചെലുത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
സൗദി ഉള്‍പ്പെടുന്ന എണ്ണ ഉത്പാദന രാജ്യങ്ങള്‍ ക്രൂഡോയില്‍ വില്‍പന കുറയ്ക്കുമ്പോള്‍ ഉപഭോക്തൃ രാജ്യങ്ങള്‍ അപലപിക്കുക പതിവാണ്. എന്നാല്‍, ഇപ്പൊഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദിത്തം ഏല്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഹൂതികളുടെ ആക്രമണം മൂലം സംഭവിക്കുന്നതെന്നും സൗദി പറഞ്ഞു.