സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ശ ശി തരൂരിനും കെ വി തോമസിനും അനുമതിയില്ല. കെപിസിസി നിലപാട് എഐസി സി നേതൃത്വം അംഗീകരിക്കു കയായിരുന്നു. കെപിസിസിയുടെ വിലക്കിന്റെ പശ്ചാ ത്ത ലത്തില്‍ ശശി തരൂരും കെ വി തോമസും സോണിയാഗാന്ധിയെ വിവരം അറിയി ക്കുക യും നിലപാട് തേടുകയുമായിരുന്നു
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ.വി. തോമസിനും അനുമതിയില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീ കരിക്കുകയായിരുന്നു. കെപിസിസിയുടെ വിലക്കിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരും കെ വി തോമ സും സോണിയാഗാന്ധിയെ വിവരം അറിയിക്കുകയും നിലപാട് തേടുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇരു നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചത്.
കേന്ദ്ര ഘടകം എതിര്‍പ്പ് അറിയിച്ചതിനാല്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. സെമിനാറിലേക്ക് തന്നെ ക്ഷണിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരി ക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞിരുന്നത്.
‘കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല’; അതൃപ്തി പ്രകടമാക്കി തരൂര്‍
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എഐസിസി അനുമതി നി ഷേധിച്ചതില് ശശി തരൂര്‍ എംപിക്ക് അതൃപ്തി.’സിപിഎം സംസ്ഥാന സമ്മേളനത്തിലെ പരിപാടിയി ലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് എഐ സിസി അധ്യക്ഷയോട് ആ ലോചിച്ച് ആ പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. അത് മാധ്യമങ്ങളില്‍ വിവാദമായില്ല. ഇത്തവണയും ഈ രീതി അവലംബിക്കാ മായിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങള്‍ വിവാദമാക്കി മാറ്റി.’- ശശി തരൂര്‍ പങ്കുവച്ച പ്രസ്താവനയില്‍ പറ ഞ്ഞു.
‘ദേശീയതലത്തില്‍ സിപിഎമ്മുമായി കോണ്‍ഗ്രസിന് നല്ലരീതിയിലുള്ള ബന്ധമാണുള്ളത്. സെ മിനാര്‍ കേരളത്തിലെ വൈകാരിക വിഷയങ്ങളെ കുറിച്ചല്ല. മറിച്ച് കേന്ദ്ര- സംസ്ഥാന ബന്ധത്തെ കുറിച്ചുള്ളതാ യിരുന്നു. ഈ വിഷയത്തില്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളില്ല.’-തരൂര്‍ പ്ര സ്താവനയില്‍ പറഞ്ഞു. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ബൗദ്ധിക ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുന്ന വേദിയായിരുന്നു ഇതെന്നും തനിക്ക് പരിപാടിയില്‍ പങ്കെടു ക്കാന്‍ സാധിക്കില്ലെന്ന് സിപിഎം നേതാക്ക ളെ അറിയിച്ചതായും തരൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.











