ചൈനയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ് സിയയിലെ മലനിരകളില്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബീജീംഗ് : 132 യാത്രക്കാരുമായി യാത്രാവിമാനം മലനിരകളില്‍ തകര്‍ന്നു വീണതായി ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. കുന്‍മിങ്ങില്‍ നിന്ന് ഗുവാങ്‌സോവിലേക്ക് പോയ എംയും 5735 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. തീപിടിച്ച വിമാനം തകര്‍ന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷാ ഏജന്‍സിയുടെ ക്യാമറയില്‍ പതിഞ്ഞത് ലഭിച്ചിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് മലനിരകളില്‍ കാടിനു തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറെ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഉത്തരവിട്ടു.
Unreal footage of China Eastern Airlines flight #MU5735 a Boeing 737-89P (B-1791) literally 90 degree nose dive from FL290 into a forest in China causing a forest fire. pic.twitter.com/8hd8b0hro0
— Thenewarea51 (@thenewarea51) March 21, 2022
വിമാനം കുത്തനെ നീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വിമാനം തീപിടിച്ച് നിലത്ത് പതിക്കുന്നത് കണ്ടുവെന്ന് വനപ്രദേശത്ത് താമസിക്കുന്നയാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അപകടത്തില്‍ പെട്ട ബോയിംഗ് വിമാനം ആറു വര്‍ഷം മുമ്പാണ് ചൈന ഈസ്റ്റേണ്‍ എന്ന വിമാന കമ്പനിക്ക് ലഭിച്ചത്. വിമാനത്തില്‍ 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ വഴിയില്ലെന്ന് ദുരന്തമുഖത്തുനിന്നുള്ളവര്‍ പറയുന്നു.
വിമാനം പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായി ചൈനീസ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് കറുപ്പും വെളുപ്പു നിറത്തിലേക്ക് മാറ്റി. മരി്ച്ച യാത്രക്കാരോടും വിമാന കമ്പനി ജീവനക്കാരോടുമുള്ള ആദര സൂചകമായാണ് ഇതെന്ന് പറയുന്നു.