ബംഗാള്‍ ഉള്‍ക്കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലി ക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ് അറിയിച്ചു
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനു ള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാ ള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എ ന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.
ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയി ല്‍ സഞ്ചരിച്ച് 22ന് ബംഗ്ലാദേശ്- മ്യാന്മര്‍ തീരത്ത് കരയില്‍ പ്ര വേ ശിക്കാനാണ് സാധ്യത. കാറ്റും മോശം കാ ലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ന്യൂനമര്‍ദ്ദത്തി ന്റെ ഫലമായി ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത അ ഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകു പ്പ് അറിയിച്ചിട്ടുള്ളത്.
മുന്നറിയിപ്പ് ഇങ്ങനെ
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്ന് (മാര്‍ച്ച് 20) രാവിലെ 5.30ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോ ബര്‍ ദ്വീപില്‍ നിന്നു 80 കി മീ വടക്ക് – വടക്ക് പടിഞ്ഞാറായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കി മീ തെക്ക് തെക്ക് പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനു ള്ളില്‍ അതിതീവ്ര ന്യൂന മര്‍ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.