ലോകത്ത് ജനങ്ങള്‍ സന്തോഷകരമായി ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ാം മത്
ന്യൂയോര്‍ക് : ലോകത്ത് ജനങ്ങള്‍ സന്തോഷകരമായി ജീവിക്കുന്ന സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡ്. ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന്‍. ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാക്കസ്ഥാനും പിന്നില്‍.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലാണ് ലോക രാഷ്ട്രങ്ങളുടെ റാങ്കിംഗ് ഉള്ളത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുന്നതിനാണ് സര്‍വ്വേ നടത്തുന്നത്.
150 രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ആഭ്യന്തര ഉത്പാദനം, ആളോഹരി വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം. സാമൂഹ്യ വികസനം, ജീവിതം തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം, അഴിമതി രാഹിത്യം, തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
ഫിന്‍ലാന്‍ഡാണ് ഇതില്‍ ഏറ്റവും മുന്നില്‍, ഡെന്‍മാര്‍ക്, ഐസ് ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് റാങ്കുകളില്‍. അമേരിക്ക പതിനാറാമതും ബ്രിട്ടന്‍ പതിനേഴാമതുമാണുള്ളത്.
ചൈന 72, ബംഗ്ലാദേശ് 84സ പാകിസ്ഥാന്‍ 121 ശ്രീലങ്ക 127 മ്യാന്‍മര്‍ 126 എന്നിവര്‍ക്ക് പിന്നില്‍ 136 ാം സ്ഥാനത്താണ് ഇന്ത്യ.


















