ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ ക ണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര ആണ് മരിച്ചത്. 20 വയസായിരുന്നു
തൃശൂര്‍: ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര ആണ് മരിച്ചത്. 20 വയസായിരു ന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിപിനുമായി ആറ് മാസം മുന്‍പാണ് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണം വ്യക്ത മല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മുന്‍വശത്തെയും പിന്‍വശത്തെയും വാതില്‍ അടച്ച ശേഷം സാന്ദ്ര തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. അടുക്കളയില്‍ വെ ച്ചായിരുന്നു ആത്മഹത്യ. സമീപത്തു ണ്ടായിരുന്ന ഗ്യാസ് കുറ്റിയിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തമാവുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.