യുകെയും സൗദി അറേബ്യയും പ്രതിരോധമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പുവെച്ചു
റിയാദ് : വിവിധ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് യുകെയും സൗദി അറേബ്യയും ധാരാണ പത്രങ്ങളില്‍ ഒപ്പുവെച്ചു. സൗദി സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും സൗദി കിരീടാവകാശി സല്‍മാമന്‍ രാജകുമാരനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി.
സ്ട്രാറ്റിജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപികരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരാണാപത്രം ഒപ്പുവെച്ചു.
യുക്രെയിന്‍ വിഷയം ഉള്‍പ്പടെയുള്ള സമകാലിക വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.
നേരത്തെ, ബോറിസ് ജോണ്‍സണ്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. അബുദാബി കിരിടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമദ് അല്‍ നഹിയാനുമായി ചര്‍ച്ച നടത്തിയിരുന്നു.
യുകെയും യുഎഇയും തമ്മില്‍ വ്യാപാരം, സുരക്ഷ, ഗ്രീന്‍ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ സഹകരണത്തിന് ഇരു നേതാക്കളും തമ്മില്‍ ധാരണയായി
യുക്രെയിനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് ക്രൂഡോയില്‍ ഇറക്കുമതിയില്‍ യൂറോപ്പും യുഎസും ഏര്‍പ്പെടുത്തിയ നിയന്ത്രണവും മറ്റ് ഉപരോധങ്ങളുടേയും പശ്ചാത്തലത്തില്‍ യൂറോപ്പിലേക്കും യുഎസിലേക്കും കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നതിനുള്ള ആവശ്യവുമായാണ് ബോറീസ് ജോണ്‍സണ്‍ ഗള്‍ഫ് പര്യടനം നടത്തുന്നത്.