സില്‍വര്‍ലൈന്‍ അര്‍ധഅതിവേഗ പാത സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടി യന്തര പ്രമേയത്തിന് സ്പീക്കര്‍ എം ബി രാജേഷ് അനുമതി നല്‍കി. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അര്‍ധഅതിവേഗ പാത സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അ ടിയന്തര പ്രമേയത്തിന് സ്പീക്കര്‍ എം ബി രാജേഷ് അനുമതി നല്‍കി. വിഷയത്തില്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അ ടയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി.
സഭ നിര്‍ത്തിവെച്ച് ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ ആ വിഷയത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടാം പി ണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് ആദ്യമായാണ്. കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോ ഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ റെയില്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നതും സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടു ത്തി.എന്നാല്‍ സംസ്ഥാന വികസനത്തിലെ അത്യന്താപേക്ഷിതമായ പദ്ധതിയെന്നാണ് മുഖ്യമന്ത്രി കെ റെ യിലിനെ വിശേഷിപ്പിച്ച ത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് അടിയന്തര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത്.