തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സോണിയാ ഗാ ന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജി വച്ചേക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മി ക ഉത്തരവാദിത്വം ഏറ്റെടുത്ത് നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗ ത്തില്‍ ഇവര്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധി യും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജി വച്ചേക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാ നങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇവര്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെ യ്തു.
‘പേരിടാത്ത സ്രോതസുകളെ അടിസ്ഥാനമാക്കി പ്രചരിക്കുന്ന രാജി വാര്‍ത്ത തികച്ചും അന്യായവും തെറ്റു മാണ്. ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ സാങ്കല്‍പ്പിക സ്രോതസുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്ത രം അടിസ്ഥാനരഹിതമായ പ്രചാരണ കഥകള്‍ ഒരു ടിവി ചാനല്‍ നല്‍കുന്നത് അന്യായമാണ്’- സുര്‍ജെ വാല ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ചേരുന്ന നിര്‍ണായക പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃമാറ്റത്തിനായി ഒരു വിഭാഗം ശ ക്തമായ ആവശ്യം ഉന്നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പി ന്നാലെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ആലോചനകള്‍ നടത്തുന്നതി നിടയിലാണ് പാര്‍ട്ടിയില്‍ നേതൃ മാറ്റത്തിന് കളമൊരുങ്ങും വിധത്തില്‍ സോണിയയും രാഹുലും പ്രിയങ്ക യും സ്ഥാനങ്ങള്‍ ഒഴിയുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നാളെ പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തോല്‍വിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ വിമര്‍ശ നങ്ങളും ചര്‍ച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജന റല്‍ സെക്രട്ടറിമാര്‍ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും.
തോല്‍വിക്ക് പിന്നാലെ, പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും പ്രവര്‍ത്തന ശൈലി മാറണമെന്നും ആവ ശ്യമുയര്‍ന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന ജി 23 നേതാ ക്കള്‍,പ്രവര്‍ത്തക സമിതി അടിയന്ത രമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയില്‍ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമര്‍ശനം ഉയര്‍ ന്നിട്ടുണ്ട്.