ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. ഒറ്റത്തവണയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ന്യായവി ലയും വിപണി വിലയും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനായി ഉന്നതതല സമി തിക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോ പാല്‍. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. ഒറ്റത്തവണയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചു. ന്യായവിലയും വിപണി വിലയും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനായി ഉന്നതതല സ മിതിക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
ഗ്രാമപ, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി യാണ് ഭൂനികുതി പരിഷ്‌കരിച്ചത്.80 കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനമായി പ്രതീക്ഷിക്കു ന്ന ത്.
സംസ്ഥാനത്ത് ഇരുചക്ര മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം കൂട്ടി. ഇതിലൂടെ 10 കോടി അധിക വരു മാനമാണുണ്ടാവുക. മോട്ടോര്‍ വാഹന നികുതി കുടിശിക അടച്ചു തീര്‍ക്കല്‍ തുടരും. കാരവന്‍ വാഹനങ്ങ ള്‍ക്ക് നികുതി കുറച്ചു.
സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊ ച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാര്‍ക്കു കള്‍ തുടങ്ങുക. പിപിപി മാതൃകയി ലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.