മീഡിയ വണ്‍ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയില്‍ എല്ലാ ഫയലുകളും ഹാ ജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി : മീഡിയ വണ്‍ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയില്‍ എല്ലാ ഫയലുക ളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരി നോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ നല്‍ കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. അതേസമ യം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന.
സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചാനല്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീ പിച്ചത്. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചാനല്‍ മാനേജ്‌മെന്റ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം തങ്ങളെ അറിയിക്കാ തെയാണ് ആഭ്യന്തരവകുപ്പിന്റെ ഫയലുകള്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് പരിശോധിച്ചത്. ഇതിന് ശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
തുടര്‍ന്നാണ് സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരോട് ആവശ്യപ്പെട്ടത്. ഫയല്‍ പരിശോധിച്ച ശേഷം സ്റ്റേ ആവശ്യത്തില്‍ ഉള്‍പ്പെടെ തീരുമാ നമെടുക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണ്.












