നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപും സംഘവും തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാ ഞ്ച്. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ട അതേദിവസവും പിറ്റേ ദിവസ വുമായി ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതായി വ്യക്തമാക്കുന്ന ഫോറന്‍സിക് റി പ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെ ന്ന കേസില്‍ ദിലീപും സംഘവും തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ട അതേദിവസവും പിറ്റേ ദിവസവുമായി ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതാ യി വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് രേഖകള്‍ നശിപ്പിച്ച ശേഷമാണ് ഹൈക്കോടതിക്ക് കൈമാറിയതെന്നും ഫോറന്‍ സിക് പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും ക്രൈംബ്രാഞ്ച് സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചു.
വധ ഗൂഢാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് പ്രോസിക്യൂഷ ന്‍ ഫോറന്‍സിക് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 31ന് കൈവശമുള്ള ആറു ഫോണുകളില്‍ അഞ്ചെണ്ണം കോടതിയില്‍ ഹാജരാക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജനുവരി 29,30 തീയ തികളിലാണ് ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയു ന്നു. പതിമൂന്ന് നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കം നശിപ്പിച്ചതായി ഫോറന്‍സിക് റി പ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപ് ഹാജരാക്കിയ ഒന്നാമത്തെ ഐ ഫോണില്‍ ഉപയോഗിച്ച സിം, റോഷന്‍ ചിറ്റൂരിന്റേതാണന്ന് സംശ യമുണ്ടന്നും റോഷന്‍ ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിന് പ്രതികള്‍ ക്ക് വിന്‍സണ്‍ ചൊവ്വല്ലുര്‍ എന്നയാളുടെ സഹായം ലഭിച്ചിട്ടുണ്ട്. വില്‍സണ്‍ ചൊവ്വല്ലൂര്‍ അഭിഭാഷകരുടെ സഹായത്തോടെയാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് തെളിവുകള്‍ നശിപ്പിച്ചതെന്നും പ്രോസി ക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
ഫോണുകളില്‍ നിന്ന് മാറ്റിയ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കി ക്രൈംബ്രാഞ്ച് പരിശോധിച്ചു
ജനുവരി 30ന് മുംബൈയില്‍ എത്തിയ ദിലീപിന്റെ അഭിഭാഷ കര്‍ ഫോണുകളില്‍ നിന്ന് മാറ്റിയ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കി ലാക്കി പരിശോധിച്ചു. ഈ ഹാര്‍ഡ് ഡിസ്‌ക് മുംബൈയിലെ ലാ ബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും പ്രോ സിക്യൂഷന്‍ വ്യക്തമാക്കുന്നു. ഹാര്‍ഡ് ഡിസ്‌ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധ നയ്ക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ പ്രതികളുടെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞി ട്ടുണ്ട്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും പ്രതികള്‍ സഹകരിച്ചി ല്ല. പ്രതികള്‍ തെളിവു നശിപ്പിക്കുന്ന തിരക്കിലായിരുന്നു. നടിയെ ആമിച്ച കേസില്‍ നുണ നുറ് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ദിലീപ് പയറ്റുന്നതെന്നും ഹര്‍ജി തള്ളണ മെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.