മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബജറ്റിന് കനത്ത വെല്ലുവിളി. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും വെല്ലുവിളിയാകും
തിരുവനന്തപുരം : മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബ ജറ്റിന് കനത്ത വെല്ലുവിളി. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും വെല്ലു വിളിയാകും. ഉല്‍പ്പാദന മേഖലയിലടക്കം ഉണര്‍വിനുള്ള പരിപാടികള്‍ക്കാകും ഊന്നല്‍. 11ന് രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.
പുതുക്കിയ കണക്കില്‍ നടപ്പുവര്‍ഷത്തെ റവന്യുകമ്മി 16,910 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം 19,759 കോടിയും 2019-20ല്‍ 15,462 കോടിയുമായിരുന്നു. മൂന്നുവര്‍ഷത്തെ വരുമാന നഷ്ടം 53,000 കോടിയാണ്. കോവിഡിനെ തുടര്‍ന്ന് രണ്ട് അടിയന്തര സാമ്പത്തിക പാക്കേജുകളിലായി 35,262 കോടിയാണ് സര്‍ക്കാരി ന്റെ അധിക ചെലവ്.
ഒന്നാം പാക്കേജില്‍ 26,362 കോടി രൂപ സഹായമായി ജനങ്ങളിലെത്തിച്ചു. രണ്ടാം പാക്കേജില്‍ ആരോഗ്യ മേഖലയ്ക്കും പണം നേരിട്ടെത്തിക്കുന്ന പരിപാടികള്‍ക്കുമായി 8900 കോടി നീക്കിവച്ചു. ഈ അധികച്ചെല വും വരുമാന നഷ്ടവും ചേര്‍ത്ത് മൂന്നുവര്‍ഷത്തില്‍ 88,300 കോടിയുടെ ബാധ്യത വന്നു. കോവിഡ് ഭീഷ ണി നിലനില്‍ക്കുന്നതിനാല്‍ ടൂറിസം മേഖല തളര്‍ച്ചയില്‍തന്നെയാണ്. പ്രവാസികളുടെ സംഭാവനയും പ്രതിസന്ധിയിലാണ്. റഷ്യ-ഉക്രയ്ന്‍ യുദ്ധം ഇന്ധനവില വര്‍ധന ഭീഷണി ഉയര്‍ത്തുന്നു. ഇത് വിലക്കയറ്റം രൂക്ഷമാക്കും.
ജിഎസ്ടിയില്‍ പ്രതീക്ഷ വേണ്ട
കേന്ദ്ര സഹായങ്ങള്‍ കുറയുന്നതും ബജറ്റ് കൈകാര്യംചെയ്യണം. ജിഎസ്ടി നഷ്ടപരിഹാരം നീ ട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. ജനുവരി വരെ കേരളത്തി ന് കുടിശ്ശിക 2850 കോടിയുണ്ട്. ജൂണില്‍ അവസാനിക്കുന്ന നഷ്ടപരിഹാര സംവിധാനം നീട്ടിയി ല്ലെങ്കില്‍ അടുത്തവര്‍ഷം വരുമാനത്തിലെ കുറവ് 12,000 കോടിയാകും. കേന്ദ്രനികുതി വിഹി തം 1.925 ശതമാനമായി കുറച്ചതിലൂടെ അടുത്തവര്‍ഷം 13,217 കോടി രൂപയുടെ വരുമാന നഷ്ട മുണ്ടാകും. കോവിഡ് പ്രതിസന്ധി തുടര്‍ന്നാല്‍ റവന്യുകമ്മി ഉയരും. എങ്കില്‍ 45,000 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തണം.