സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരി മ്പാനയില്‍ രഞ്ജു കുര്യനാണ് മരിച്ചത്. സഹോദരന്‍ ജോര്‍ജ് ആണ് വെടിവച്ചത്.
കോട്ടയം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജുകുര്യനാണ് മരിച്ചത്. സഹോദരന്‍ ജോര്‍ജ് ആണ് വെടിവച്ചത്. മറ്റൊരു സഹോദരന്‍ മാത്യു സ്‌കറി യയ്ക്കും വെടിയേറ്റു. പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറ ഞ്ഞു. രഞ്ജുവിനാണ് വെടികൊണ്ടത്. രഞ്ജു സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സഹോദരനെ പൊലീ സ് കസ്റ്റഡിയിലെടുത്തു.











