തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിന് പാര്‍ട്ടിയിലെ പ്രമുഖര്‍ സാക്ഷികളായി.
തിരുവനന്തപുരം : അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യാ രാജേന്ദ്രന്റേയും സച്ചിന്‍ ദേവിന്റേയും വിവാഹ നിശ്ചയം നടന്നു.
തിരുവനന്തപുരം കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരിയില്‍ നിന്ന് കന്നിയങ്കം ജയിച്ചു വന്ന യുവനേതാവ് സച്ചിന്‍ ദേവുമാണ് സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്ററില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹ നിശ്ചയം നടത്തിയത്.
ലളിതമായ ചടങ്ങ് ഏതാനും നിമിഷങ്ങള്‍ മാത്രമായിരുന്നു നീണ്ടു നിന്നത്. ബാലസംഘം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളിലൂടെ ഒരുമിച്ച് പ്രവര്‍ത്തിച്ച് വന്നവാരാണ് ഇരുവരും.
എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു സച്ചിന്‍ ദേവ്. ആര്യ എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും.
ഇരുവരുടേയും വിവാഹം അടുത്ത മാസം നടത്തുമെന്നാണ് ഇവരുടെ മാതാപിതാക്കള്‍ അറിയിച്ചത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റേയും എല്‍ഐസി ഏജന്റ് ശ്രീലതയുടെയും മകളാണ് ആര്യ. ഇപ്പോള്‍ സിപിഎം ചാല ഏരിയാ കമ്മറ്റി അംഗവുമാണ്.