തെക്ക്കിഴക്കന്‍ നഗരമായ എനര്‍ഹോഡറിലെ സപോര്‍ഷിയ ആണവോര്‍ജ്ജ നിലയത്തിന്റെ നിയന്ത്രണം യുക്രെയിനു തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍
കീവ് : ആണവ നിലയത്തിനു നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണം വലിയൊരു ദുരന്തമായി മാറാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. സപോര്‍ഷിയ ആണവ നിലയത്തില്‍ പതിച്ച ഷെല്ലുകള്‍ തിപിടിത്തത്തിന് കാരണമായിരുന്നു.
യുക്രെയിന്‍ ദുരന്ത നിവാരണ സേനയുടെ സഹായത്താല്‍ തീപടരുന്നത് നിയന്ത്രിച്ചതിനാലാണ് വലിയൊരു ആണവ ദുരന്തത്തില്‍ നിന്ന് രാജ്യം രക്ഷപ്പെട്ടതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
യൂറോപ്യന്‍ യൂണിയനും നേറ്റോയും ആക്രമണത്തെ അപലപിച്ചു. ഇതുപോലൊരു അതിക്രമം ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് യുഎസ് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചേര്‍ണോബില്‍ പോലെ മറ്റൊരു ആണവ ദുരന്തമായി മാറാവുന്ന സാഹചര്യമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ഐക്യരാഷ്ട്ര സഭയുടെ ആണവനിരീക്ഷണ സമിതി റേഡിയോ ആക്ടീവ് പ്രസരണം കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് റഷ്യയുടെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. അപകടരമായ അവസ്ഥയാണ് ഇത് വലിയൊരു ദുരന്തമായി മാറിയേനെ. ഇത്തരമൊരു ആക്രമണം ഇനി ഉണ്ടാവരുതെന്നും ലിന്‍ഡ പറഞ്ഞു.
തങ്ങളുടെ സേന ആണവ പ്ലാന്റിനു ചുറ്റും തമ്പടിച്ചിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. ഷെല്ലാക്രമണത്തില്‍ മൂന്ന് യുക്രനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ആണവ പ്ലാന്റിന്റെ നിയന്ത്രണം യുക്രെയിനിന്റെ കൈകളില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
This is a radiation fallout map of Chernobyl disaster.
So how things can look if there is a leak from Zaporizhia nuclear power plant? pic.twitter.com/rKYgElogmV
— Fuad Alakbarov (@DrAlakbarov) March 4, 2022
1986 ലാണ് ചേര്‍ണോബില്‍ ആണവ ദുരന്തം ഉണ്ടായത്. റിയാക്ടറുടെ രൂപകല്പനയിലുണ്ടായ പിഴവാണ് ദുരന്തത്തിന് കാരണം ആണവദുരന്തങ്ങളില്‍ ലെവല്‍ ഏഴ് ആയിട്ടാണ് അപകടത്തെ കണക്കാക്കിയിട്ടുള്ളത്. നൂറോളം പേര്‍ ദുരന്തത്തില്‍ രക്തസാക്ഷികളായി. എന്നാല്‍, അണുപ്രസരണം യൂറോപ്പിലെ വിവിധ രാജ്യങ്ങളെ ബാധിച്ചിരുന്നു.