വെള്ളിയാഴ്ച നിസ്‌കരത്തിനിടെയാണ് പള്ളിയ്ക്കുള്ളില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പെഷവാറില്‍ വെള്ളിയാഴ്ച നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ ബോംബ് പൊട്ടി മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെഷവാറിലെ കൊച്ച റിസാല്‍ദാര്‍ ഷിയ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരെ ലേഡി റീഡിംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടാതിയ പെഷവാര്‍ പോലീസ് അറിയിച്ചു.
നിസ്‌കാര സമയത്ത് പള്ളിയിലേക്ക് എത്തിയ ആയുധ ധാരികളായ രണ്ട് പേരാണ് ചാവേര്‍ സ്‌ഫോടനം നടത്തിയെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
150 ല്‍ പരം ആളുകള്‍ പള്ളിയില്‍ എത്തിയ അവസരത്തിലായിരുന്നു സ്‌ഫോടനം.
പള്ളിക്കു മുന്നില്‍ കാവല്‍ നിന്നിരുന്ന പോലീസ്‌കാര്‍ക്ക് നേരേ നിറയൊഴിച്ച ശേഷം ഭീകരര്‍ പ്രവേശന കവാടം കടന്ന് പ്രാര്‍ത്ഥന നടക്കുന്നതിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടനെ തന്നെ ചാവേറുകള്‍ പൊട്ടിത്തേറിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് പരിശോധിച്ച് വരികയാണ്.