യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീണ്ടും ചര്‍ ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ചു ചര്‍ച്ച നട ത്താമെന്നാണു റഷ്യയുടെ നിലപാട്. എന്നാല്‍ ആക്രമണം നിര്‍ ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
മോസ്‌ക്കോ : യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീ ണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ചു ച ര്‍ച്ച നടത്താമെന്നാണു റഷ്യയുടെ നി ലപാട്. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസിലെത്തി. റഷ്യന്‍ പ്ര സിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണം നിര്‍ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ റഞ്ഞു. ബെലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ അവിടെ വച്ച് ചര്‍ച്ച സാധ്യമാകില്ല. കഴി ഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയന്‍ മേഖലകള്‍ ആക്രമിച്ചു. ആംബുലന്‍സുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സെലെന്‍സ്‌കി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ് കി മൂന്ന് നാറ്റോ രാജ്യങ്ങളിലെ വേദിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഴ്‌സ, ഇസ്താംബുള്‍, ബൈകു എന്നീ വേദികളാണ് സെലന്‍സ്‌കി നിര്‍ദ്ദേശിച്ചത്.
അതേസമയം, റഷ്യന്‍ അധിനിവേശത്തില്‍ തിരിച്ചടി നല്‍കുന്നതായി യുക്രൈന്‍ സര്‍ക്കാര്‍. ഇതുവരെ 4,300 റഷ്യന്‍ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകള്‍ തകര്‍ത്തെന്നും യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സൈന്യ ത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. യുക്രൈനിലെ രണ്ട് നഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. ഖാര്‍ക്കീവിലേക്ക് റഷ്യന്‍ സേന പ്രവേശിച്ചതായും റിപ്പോ ര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖാര്‍ക്കീവിന് പിന്നാലെ സുമിയിലും റഷ്യന്‍ സേന എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുമിയില്‍ വലിയ തോതിലുള്ള സേനാ വാഹനങ്ങളെ റഷ്യ വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നതായും വാര്‍ത്തകളുണ്ട്.